ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ നീലിമലയിലെത്തി

പമ്പ : ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ കൂടി എത്തി. ഇവര്‍ നീലിമലയിലെത്തി. ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്.

കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. പരിശോധന പോയിന്റ് പിന്നിട്ട് അവര്‍ മലകയറി കൊണ്ടിരിക്കുകയാണ്. പൊലീസ് അകമ്പടിയോടെയാണ് ഇവര്‍ മലകയറുന്നത്.

അതേസമയം ഇരുവരും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല. കൂടാതെ പോലീസിനെ അറിയിക്കാതെയാണ് ഇവര്‍ ശബരിമലയിലേയ്ക്ക് പുറപ്പെട്ടത്. എന്നാല്‍ ഇവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറായിട്ടുണ്ട്. യുവതികള്‍ നീലിമല പിന്നിട്ടെങ്കിലും ഇതുവരെ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇതില്‍ ബിന്ദു അഭിഭാഷകയാണ്.

Top