മാധ്യമപ്രവര്‍ത്തകയടക്കം 2 യുവതികള്‍ സന്നിധാനത്തേക്ക്; വന്‍ പൊലീസ് സുരക്ഷ

sabarimala

നിലയ്ക്കല്‍: ആന്ധ്രയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകയും എറണാകുളം സ്വദേശിനിയും പൊലീസ് സംരക്ഷണത്തില്‍ സന്നധാനത്തിലേക്ക് നീങ്ങുന്നു. മോജോ ടിവി പ്രവര്‍വത്തക കവിതയും എറണാകുളം സ്വദേശനി ഇരുമുടികെട്ടുമായാണ് മലകലറുന്നത്. ഇരുവരും അല്‍പ്പസമയത്തിനകം സന്നിധാനത്തെത്തും.

മാധ്യമപ്രവര്‍ത്തകക്ക് പൊലീസ് ഹെല്‍മറ്റും സുരക്ഷാ കവചങ്ങളും നല്‍കി. ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമാണ് ഇവര്‍ക്ക് സുരക്ഷയൊരുക്കിയിട്ടുള്ളത്. അതേസമയം പ്രതിഷേധക്കാര്‍ ബഹളമുണ്ടാക്കി യാത്രമുടക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ നടപന്തലിന് മുന്നില്‍ കുത്തിയിരിക്കയാണ്.

Top