റേഞ്ച് റോവറിന്റെ പുതിയ മോഡലിനെ പുറത്തിറക്കാനൊരുങ്ങി ലാന്‍ഡ് റോവര്‍. രണ്ട് ഡോറുള്ള റേഞ്ച് റോവറിനെയാണ് കമ്പനി പുറത്തിറക്കുന്നത്. കാറിന്റെ ഇന്റീരിയര്‍ ചിത്രങ്ങളാണ് സൂചനയായി കമ്പനി പുറത്തു വിട്ടിരിക്കുന്നത്.
മാര്‍ച്ചില്‍ ജനീവയില്‍ നടക്കുന്ന മോട്ടോര്‍ ഷോയില്‍ പുതിയ മോഡലിനെ ലാന്‍ഡ് റോവര്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് സൂചന. കാറിന്റെ 999 യൂണിറ്റുകള്‍ മാത്രമായിരിക്കും റേഞ്ച് റോവര്‍ പുറത്തിറക്കുക. അതേ സമയം ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ഡിസൈനില്‍ മാറ്റം വരുത്താനുള്ള സൗകര്യവും ലാന്‍ഡ് റോവര്‍ ഒരുക്കുമെന്നാണ് വിവരം.
1970കളില്‍ പുറത്തിറങ്ങിയ റേഞ്ച് റോവര്‍ ബ്ലഡ്‌ലൈനിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പുതിയ മോഡല്‍. റേഞ്ച് റോവറിന്റെ 70-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് പുതിയ മോഡലിനെ അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.