ആറ് മാസത്തിനിടെ ഇരുചക്രവാഹനങ്ങളുടെ കയറ്റുമതിയില്‍ നാല് ശതമാനം വര്‍ധന

ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഇരുചക്രവാഹനങ്ങളുടെ കയറ്റുമതിയില്‍ നാല് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ കണക്കുകള്‍ പ്രകാരം 7,93,957 യൂണിറ്റുകളാണ് ഈ കാലയളവില്‍ കയറ്റുമതി ചെയ്തത്.

കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 17,23,280 യൂണിറ്റുകളായിരുന്നു കയറ്റുമതി. മോട്ടോര്‍ സൈക്കിളിന്റെ കയറ്റുമതി 6.81 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ 14,84,252 യൂണിറ്റുകളില്‍ നിന്ന് 15,85,338 യൂണിറ്റുകളായാണ് ഇക്കാലയളവിലെ വര്‍ധന.

എന്നാല്‍, ഇക്കാലയളവില്‍ സ്‌കൂട്ടറിന്റെ കയറ്റുമതി 2,01,277 യൂണിറ്റായി കുറഞ്ഞു. 10.87 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി 2,25,821 യൂണിറ്റായിരുന്നു. 44.41 ശതമാനമാണ് മോപ്പഡിന്റെ കയറ്റുമതിയിലെ ഇടിവ്.

കഴിഞ്ഞ വര്‍ഷത്തെ 13,207 യൂണിറ്റുകളെ അപേക്ഷിച്ച് 7,342 യൂണിറ്റുകള്‍ മാത്രമാണ് കയറ്റുമതി.കഴിഞ്ഞ ആറ് മാസത്തിനിടെ കൂടുതല്‍ കയറ്റുമതി നടത്തിയത് ബജാജ് ഓട്ടോയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ബജാജിന്റെ കയറ്റുമതി 7.5 ശതമാനം വര്‍ധിച്ച് 9,34,581 യൂണിറ്റായി.

Top