ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ രാജാക്കന്മാരാകാന്‍ ബ്ലാക്ക്‌സ്മിത്ത്

2021-ന്റെ തുടക്കത്തില്‍ B3 ഉള്‍പ്പടെ ഏതാനും പുതിയ മോഡലുകളെ വിപണിക്ക് പരിചയപ്പെടുത്തുകയാണ് ബ്ലാക്ക്‌സ്മിത്ത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് ബ്ലാക്ക്‌സ്മിത്ത് 2019-ല്‍ ബ്ലാക്ക്സ്മിത്ത് B3 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസര്‍ വീഡിയോ നേരത്തെ പങ്കുവെച്ചിരുന്നു.

B2, B3, B4, B4 പ്ലസ് എന്നിവ ഉള്‍പ്പെടുന്നതാണ് ബ്രാന്‍ഡിന്റെ ഇലക്ട്രിക് നിര. ഈ മോഡലുകളുടെയെല്ലാം പ്രീ-ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അവകാശപ്പെട്ടു. 1,000 രൂപയാണ് ബുക്കിംഗ് തുക. ബുക്കിംഗ് റദ്ദാക്കുകയാണെങ്കില്‍ അത് തിരികെ നല്‍കുകയും ചെയ്യും. റേഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ B4, B4 പ്ലസ് എന്നിവ പുതിയതാണ്. B3ല്‍ നിന്ന് ചില മാറ്റങ്ങള്‍ ഇവയ്ക്കുണ്ട്. വ്യക്തിഗത ഗതാഗതത്തിനും ലോജിസ്റ്റിക്സിനും ആഗ്രഹിക്കുന്നവര്‍ക്കാണ് B4, B4 പ്ലസ് മോഡലുകള്‍ എന്ന് കമ്പനി പറയുന്നു.

5 കിലോവാട്ട് എസി മോട്ടോറുള്ള സ്‌കൂട്ടറിന് ഇന്റലിജന്റ് ബ്ലൂടൂത്ത് BMSനൊപ്പം NMC ബാറ്ററി പായ്ക്കും ലഭിക്കുന്നു. ജിപിഎസും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഡയല്‍ വാഹനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. നാല് മണിക്കൂര്‍ കൊണ്ട് മോഡലുകള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം, സ്‌കൂട്ടറുകള്‍ക്ക് രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളുണ്ട്. പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. കൂടാതെ ലിഥിയം അയണ്‍ ബാറ്ററികളും മാറ്റാവുന്നവയാണ്. ഉയര്‍ന്ന വേഗത 120 കിലോമീറ്ററാണ്. എന്നാല്‍ വേഗത പരിധി (60 കിലോമീറ്റര്‍, 80 കിലോമീറ്റര്‍) ഇഷ്ടാനുസൃതമാക്കാന്‍ കഴിയും.

അതേസമയം മോഡലുകളുടെ ഡെലിവറി 2021 അവസാനത്തോടെ മാത്രമാകും ഉണ്ടാവുക. വിലയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. B2, B3 മോഡലുകളുടെ ടീസര്‍ ചിത്രങ്ങള്‍ നേരത്തെ കമ്പനി പുറത്തുവിട്ടിരുന്നെങ്കിലും ഈ മോഡലുകളെ ഇതുവരെയും വില്‍പ്പനയ്ക്ക് എത്തിച്ചിട്ടില്ല.

Top