കയറ്റുമതി രംഗത്ത് മുന്നേറ്റം; ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍

മുംബൈ: കയറ്റുമതി രംഗത്ത് മുന്നേറി ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍. കയറ്റുമതി രംഗത്തെ ഈ മുന്നേറ്റം ഓഹരി വിപണിയിലും പ്രതിഫലിച്ചു. ഓര്‍ഡര്‍ ബാക്ക് ലോഗ് കാരണം സെപ്റ്റംബറില്‍ കയറ്റുമതി വര്‍ദ്ധിച്ചതിനാല്‍ ടിവിഎസ് മോട്ടോഴ്‌സ് ലിമിറ്റഡിന്റെയും ബജാജ് ഓട്ടോ ലിമിറ്റഡിന്റെയും ഓഹരികള്‍ യഥാക്രമം 2.6 ശതമാനവും 4 ശതമാനവും ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി.

ബജാജ് ഓട്ടോയുടെ ഇരുചക്ര കയറ്റുമതി കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം വര്‍ഷിക അടിസ്ഥാനത്തില്‍ 16 ശതമാനവും ടിവിഎസ് മോട്ടോഴ്‌സിന്റെ കയറ്റുമതി 24ശതമാനവും ഉയര്‍ന്നു.

Top