വയനാട് രണ്ട് പേര്‍ക്ക് ഡിഫ്തീരിയ ബാധിച്ചതായി സംശയം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഡിഫ്തീരിയ ബാധിച്ചതായി സംശയം. കല്‍പ്പറ്റയില്‍ 39 വയസുകാരിയും മേപ്പാടിയില്‍ ഏഴ് വയസുകരിയുമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്.

ഇരുവരുടെയും രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എല്ലാവര്‍ക്കും കര്‍ശനമായി വാക്‌സിനേഷന്‍ നല്‍കണമെന്നും ഡിഎംഒ അറിയിച്ചു.

Top