അഫ്ഗാനിസ്ഥാനില്‍ ബോംബാക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു

കാബുള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് ആര്‍മി വാഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തില്‍ രണ്ട്
യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നാറ്റോ മിഷന്‍ അറിയിച്ചു.

അതേസമയം, യുഎസ് പ്രതിരോധ വകുപ്പിന്റെ നയം അനുസരിച്ച് കൊല്ലപ്പെട്ട അംഗങ്ങളുടെ പേരുവിവരങ്ങള്‍ ആദ്യം ബന്ധുക്കളെ അറിയിക്കണം. അതിനുശേഷം മാത്രമേ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തു വിടുകയുള്ളൂ. അടുത്ത ബന്ധുക്കളെ വിവരം അറിയിക്കുന്നത് പൂര്‍ത്തിയാകുന്നതു വരെ പേരു വിവരങ്ങള്‍ പുറത്തുവിടുന്നത് തടഞ്ഞു വെയ്ക്കുമെന്ന് നാറ്റോ റെസല്യൂട്ട് സപ്പോര്‍ട്ട് മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ നേരത്തെ ഏറ്റെടുത്തിരുന്നു.

Top