യൂണിഫോമില്‍ വിവേചനം, കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍

മലപ്പുറം: സ്‌കൂള്‍ യൂണിഫോമില്‍ വിവേചനം. മലപ്പുറം പാണ്ടിക്കാട് അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് പഠന നിലവാരത്തിന്റെ പേരില്‍ തരം തിരിവ് കാണിച്ചിരിക്കുന്നത്.

സ്‌കൂളില്‍ നന്നായി പഠിക്കുന്ന കുട്ടികള്‍ക്കും പഠനത്തില്‍ നിലവാരം കുറഞ്ഞ കുട്ടികള്‍ക്കും വെവ്വേറെ യൂണിഫോമുകള്‍ ആണിവിടെ.

ഈ തരം തിരിവ് കുട്ടികളില്‍ കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടിട്ടും യൂണിഫോം മാറ്റാന്‍ അധൃകൃതര്‍ തയ്യാറായില്ല.

എന്നാല്‍, സംഭവം വിവാദമായതോടെ 2 തരം യൂണിഫോമുകള്‍ പിന്‍ വലിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

Top