ട്രെയിനുകള്‍ നേര്‍ക്കു നേര്‍; യാത്രക്കാരുടെ സമയോചിതമായ ഇടപ്പെടലില്‍ ദുരന്തം ഒഴിവായി

guruvayur

പത്തനാപുരം: ചെങ്കോട്ട റെയില്‍പാതയില്‍ ട്രെയിനുകള്‍ നേര്‍ക്കു നേര്‍ തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. കൊല്ലം പത്തനാപുരം ആവണീശ്വരം സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചറും കൊല്ലം താംബരം എക്സ്പ്രസ്സുമാണ് നേര്‍ക്കുനേര്‍ എത്തിയത്. യാത്രക്കാരുടെ സമയോചിത ഇടപെടല്‍ മൂലമാണ് വന്‍ദുരന്തം ഒഴിവായത്.

ആവണീശ്വരം സ്റ്റേഷനില്‍ രണ്ട് പ്ലാറ്റ്ഫോമുകളിലും ട്രെയിനുകള്‍ ഉള്ളപ്പോഴാണ് മൂന്നാമത്തെ ട്രെയിന്‍ എത്തിയത്. ട്രെയിനിലെ യാത്രക്കാര്‍ അപായച്ചങ്ങല വലിച്ചതിനാല്‍ ട്രെയിന്‍ നില്‍ത്തുകയും അപകടം ഒഴിവാകുകയും ചെയ്തു.ചെറിയ സിഗ്‌നല്‍ തകരാര്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് റെയില്‍വേ അധികൃതരുടെ വിശദീകരണം.

Top