ദുബായ് പൊലീസിന്റെ സഹകരണത്തോടെ യൂറോപ്പില്‍ വന്‍ മയക്കു മരുന്നുവേട്ട

ദുബായ്: ദുബായ് പൊലീസിന്റെ സഹകരണത്തോടെ യൂറോപ്പില്‍ രണ്ടു കോടി ദിര്‍ഹത്തിന്റെ മയക്കു മരുന്ന് പിടിച്ചെടുത്തു.

ജര്‍മനി, ഹോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ഡെന്മാര്‍ക്ക്, ഇറ്റലി, ഓസ്ട്രിയ എന്നീ ഏഴു രാജ്യങ്ങളില്‍നിന്ന് 80 പേരാണ് സംഭവുമായി ബന്ധപ്പെട്ട് പിടിയിലായത്.

പഴത്തിലും, ചോക്‌ളേറ്റിലും, നിഘണ്ടുവിലും, സ്പീക്കറിലും മറ്റും ഒളിപ്പിച്ചാണ് സംഘം മയക്കുമരുന്ന് കടത്തിയിരുന്നത്.

ഹെറോയിന്‍, കൊക്കെയ്ന്‍, ക്രിസ്റ്റല്‍ മെത് എന്നിവയുള്‍പ്പെടെ രണ്ടു ടണ്‍ മയക്കു മരുന്നാണ് സംഘം കടത്തിയത്.

മയക്കു മരുന്നു സംഘത്തെ പിടിക്കുവാന്‍ ജര്‍മന്‍ ഫെഡറല്‍ കസ്റ്റംസുമായി മേയ് 2016 മുതല്‍ സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയായിരുന്നെന്ന് ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറി പറഞ്ഞു.

ആഭ്യന്തരമന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Top