സംസ്ഥാനത്ത് രണ്ട് ദിവസത്തിനകം രണ്ട് ടൺ സവാള എത്തിക്കും; ​വി.എസ് സുനിൽകുമാർ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ര​ണ്ടു ദി​വ​സ​ത്തി​ന​കം ര​ണ്ടു ട​ണ്‍ സ​വാ​ള എ​ത്തി​ക്കു​മെ​ന്നും കി​ലോ 50 രൂ​പ നി​ര​ക്കി​ൽ ന​ൽ​കു​മെ​ന്നും കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ ​കു​മാ​ർ അറിയിച്ചു. നാ​ഫെ​ഡ് വ​ഴി അ​ധി​ക സ​വാ​ള ഇ​റ​ക്കു​മ​തി ചെ​യ്ത് സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് സ​വാ​ള വി​ല കി​ലോ​യ്ക്ക് 100 ക​ട​ന്നു. മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ കി​ലോ​യ്ക്ക് 105 രൂ​പ വ​രെ വി​ല​യു​ണ്ട്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ചെ​റു​കി​ട ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​മ്പോ​ൾ വി​ല വീ​ണ്ടും ഉ​യ​രും.

Top