പുനെയില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 47 ആയി

പൂനെ: മഹാരാഷ്ട്രയിലെ പുനെയില്‍ രണ്ടു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ ഒരു പുരുഷനും സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് പൂനെ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ മുഖ്യ ആരോഗ്യ ഓഫിസര്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു.

രോഗം സ്ഥിരീകരിച്ച രണ്ട് പേരെയും പൂനെയിലെ നായിഡു ആശുപത്രിയില്‍ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

അതേസമയം കര്‍ണാടക, ജമ്മു കശ്മീര്‍, ഡല്‍ഹി, പഞ്ചാബ്, യുപി, എന്നിവടങ്ങളില്‍ നിന്നുള്ള നാല് പേര്‍ക്കും തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചിരുന്നു. കേരളത്തിലും ഇന്നലെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസ്സുകാരനായിരുന്നു കൊറോണ സ്ഥിരീകരിച്ചിരുന്നത്.

Top