ജമ്മു കാശ്മീരിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കാശ്മീരിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു. ഇന്ത്യൻ ആർമിയും ബിഎസ്‌എഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ വധിച്ചത്. നിയന്ത്രണ രേഖയിൽ കുപ്വാരയിലെ മച്ചൽ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. 4 എകെ റൈഫിളുകൾ, 6 ഹാൻഡ് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു. മേഖലയിൽ സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

Top