ജമ്മു കശ്മീരിലെ കുപ്‌വാരയിലെ മച്ചില്‍ സെക്ടറിലാണ് ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായി സുരക്ഷസേന അറിയിച്ചു. കുപ്‌വാരയിലെ മച്ചില്‍ സെക്ടറിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. നിയന്ത്രണ രേഖയിലൂടെ ഇന്ത്യന്‍ ഭാഗത്തേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകര്‍ത്തതെന്ന വിവരമാണ് സൈനിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

ഏറ്റമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സ്ഥിരീകരിക്കുന്നുണ്ട്. സൈന്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇവിടെ തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലിനിടെയാണ് ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നുവെന്ന് സുരക്ഷ സേനക്ക് അറിയിപ്പ് ലഭിച്ചത്.

തുടര്‍ന്നുണ്ടായ ഏറ്റമുട്ടലിലാണ് രണ്ട് ഭീകരരെ വധിച്ചത്. അതേ സമയം കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട് എന്നാണ് സൈന്യത്തിന് അറിയാന്‍ സാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇവിടെ തെരച്ചില്‍ പുരോഗമിക്കുകയാണ്.

Top