പുല്‍വാമ ജില്ലയില്‍ ഏറ്റുമുട്ടല്‍ ; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.

ശനിയാഴ്ച് പുലര്‍ച്ചെയാണ് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞത്. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടെന്ന നിഗമനത്തില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

Top