ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ അല്‍ഷിപോറ മേഘലയില്‍ ഇന്ന് രാവിലെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. മരിച്ചവരില്‍ ഒരാള്‍ക്ക് കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശര്‍മയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കശ്മീര്‍ പൊലീസ്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

മൊരിഫത്ത് മഖ്ബൂല്‍, ജാസിം ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരര്‍. കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശര്‍മയുടെ കൊലപാതകത്തില്‍ ഫാറൂഖിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശര്‍മ കൊല്ലപ്പെടുന്നത്. ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ശര്‍മയെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. വീടിന് സമീപത്തെ മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെയാണ് ശര്‍മയ്ക്ക് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.

Top