ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചു

jammu-kashmir

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. പഴയ ബര്‍സുള്ള മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്ന് സുരക്ഷാസേന പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയാരുന്നു. വെടിവെപ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.

ലഷ്‌കര്‍ ഇ തൊയിബയുമായി ബന്ധമുള്ള പാക് ഭീകരന്‍ സയ്ഫുള്ളയാണ് കൊല്ലപ്പെട്ട ഒരു ഭീകരനെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top