ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്‍മീർ: ജമ്മു കശ്‍മീരിലെ കുപ്‍വാരയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനിൽ നിന്നുള്ള ലഷ്‍കർ ഭീകരൻ തുഫൈൽ ഉൾപ്പെടെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതോടെ 8 മണിക്കൂറിനിടെ ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി.സോപോരയിൽ ഇന്നലെ സൈന്യം ഒരു ഭീകരനെ വധിച്ചിരുന്നു.

പുലർച്ചെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. കുപ്‍വാര ജില്ലയിലെ ചക‍്‍തരാസ് കാൻഡി മേഖലയിലാണ് ഏറ്റുമുട്ടുൽ പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ കൂടുതൽ ഭീകരർ ഉണ്ടോ എന്ന് കണ്ടെത്താൻ തെരച്ചിൽ പുരോഗമിക്കുകയാണെന്ന് ജമ്മു കശ്‍മീർ പൊലീസ് വ്യക്തമാക്കി.

Top