ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു

terrorists

ശ്രീനഗര്‍: സൈനിക ഓപ്പറേഷനിലൂടെ ജമ്മുവില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു. ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ സൈന്യം നടത്തിയ പരിശോധനയിലാണ് ഭീകരരെ വധിച്ചത്. വാഹന പരിശോധനക്കിടെ വെടിവെയ്പ്പ് നടത്തിയ ഭീകരര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരില്‍ നിന്നു രണ്ട് എകെ-47 തോക്കുകളും രണ്ട് ചൈനീസ് തോക്കുകളും മൂന്ന് ഗ്രനേഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഭീകരര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചത് കാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗാണ് . വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് അക്രമം ഉണ്ടായത്. പുലര്‍ച്ചെ ഉണ്ടായ വെടിവെപ്പില്‍ 3 പാക്ക് ഭീകരരും കൊല്ലപ്പെട്ടിരുന്നു . കൊല്ലപ്പെട്ട ഭീകരര്‍ എത് സംഘടനയില്‍ നിന്നുളളവരാണെന്ന് വിവരങ്ങള്‍ ലഭ്യമല്ല.

Top