കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍:കശ്മീരിലെ ഗന്തര്‍ബലില്‍ സുരക്ഷാസേന രണ്ടു തീവ്രവാദികളെ വധിച്ചു. രണ്ടുദിവസം മുമ്പ് ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.

ഗന്തര്‍ബലില്‍ നിയന്ത്രണരേഖയ്ക്കു സമീപമാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇവിടെയുള്ള ഉയര്‍ന്നമേഖലയായ ത്രുംഖാലില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെനിന്ന് ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്.

Top