Two teens gangraped in front of friends in outer Delhi’s Aman Vihar, four held

rape

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അമന്‍ വിഹാറില്‍ കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ അഞ്ചുപേരടങ്ങുന്ന സംഘം കൂട്ടമാനഭംഗത്തിനിരയാക്കി.

ഡല്‍ഹി അമന്‍ വിഹാറിലെ പ്രേംനഗര്‍ പാര്‍ക്കിനടുത്തുള്ള കൃഷിസ്ഥലത്ത് വ്യാഴാഴ്ച വൈകീട്ടാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്‌. ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്ക് സന്ദര്‍ശിക്കാനത്തെിയതായിരുന്നു പെണ്‍കുട്ടികള്‍.

സുഹൃത്തുക്കളെ മര്‍ദ്ദിച്ചവശരാക്കിയതിനുശേഷമാണ്‌ പെണ്‍കുട്ടികളെ ആക്രമിച്ചത്. സംഭവശേഷം പെണ്‍കുട്ടികള്‍ ബോധരഹിതരായി. യുവാക്കള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പിന്നീട് ഇവരുടെ ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തുക്കള്‍തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. നാലുപേരെ അറസ്റ്റ് ചെയ്തതായി ഡി.സി.പി വിക്രംജിത് സിങ് പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top