Two Syrians jailed over drowning of Aylan Kurdi

അങ്കാറ: സിറിയന്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ച മൂന്നു വയസുകാരന്‍ ഐലാന്‍ കുര്‍ദ്ദിയുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് തടവുശിക്ഷ.

ഐലാന്റെയും മറ്റ് നാലുപേരുടെയും മരണത്തിന് കാരണക്കാരെന്ന് കണ്ടെത്തിയ രണ്ട് സിറിയക്കാര്‍ക്കാണ് തുര്‍ക്കി കോടതി നാലുവര്‍ഷവും രണ്ടുമാസവും വീതം തടവുശിക്ഷ വിധിച്ചത്. മനുഷ്യക്കടത്ത് നടത്തിയതിനാണ് ഇവരെ കുറ്റക്കാരായി പ്രഖ്യാപിച്ചത്.

എന്നാല്‍ ഇവരുടെ മനപൂര്‍വമായ അശ്രദ്ധമൂലമാണ് അപകടം സംഭവിച്ചത് എന്ന കുറ്റത്തില്‍ നിന്ന് ഇരുവരെയും കോടതി ഒഴിവാക്കി. ഐലാന്റെ സഹോദരന്‍ ഗാലിപ്പ്, അമ്മ റിഹാന്‍, എന്നിവരും അന്ന് മരണപ്പെട്ടിരുന്നു. ബോഡ്‌റമ്മില്‍ നിന്നും ഗ്രീക്ക് ദ്വീപായ കാഓസിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം നടന്നത്.

തുര്‍ക്കിയിലെ കടല്‍ത്തീരത്ത് അടിഞ്ഞ ഐലാന്റെ ശരീരം ലോകമെമ്പാടുമുള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സാധാരണയായി തുര്‍ക്കിയില്‍ വിചാരണകള്‍ നടക്കാനും വിധി പ്രസ്താവിക്കാനും മാസങ്ങള്‍ വേണ്ടി വരുന്നതാണ്.

എന്നാല്‍ മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്കെതിരെ രാജ്യത്ത് കര്‍ശനമായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതിന്റെ സൂചനയാണ് പെട്ടെന്നുള്ള വിധിക്കു പിന്നിലെന്നാണ് വ്യക്തമാകുന്നത്.

Top