ജെയ്‌ഷെ മുഹമ്മദ് ബന്ധം: യുപിയില്‍ രണ്ട് കശ്മീര്‍ യുവാക്കള്‍ അറസ്റ്റില്‍

ലഖ്‌നൗ: പശ്ചിമ ഉത്തര്‍പ്രദേശിലെ ദേവ്ബന്ദില്‍ നിന്ന് ജെയ്ഷെ മുഹമ്മദ് തീവ്രവാദികളാണെന്ന് സംശയിക്കുന്ന രണ്ട് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു.

ജമ്മുകശ്മീരിലെ കുല്‍ഗാം സ്വദേശിയായ ഷാനവാസ് അഹമ്മദ്, പുല്‍വാമ സ്വദേശി അഖിബ് അഹമ്മദ് മാലിക് എന്നിവരാണ് അറസ്റ്റിലായത്. ജെയ്ഷെ മുഹമ്മദിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ ഗ്രനേഡ് നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയിട്ടുമുണ്ട്.

ഭീകരവാദ വിരുദ്ധ സ്‌ക്വാഡാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഇവരുടെ കൈവശം കൈത്തോക്കുകളും ബുള്ളറ്റുകളും ഉണ്ടായിരുന്നു. പുല്‍വാമ ആക്രമണത്തിനു മുമ്പുതന്നെ ഇവര്‍ യുപിയില്‍ എത്തിയിരുന്നോ എന്നകാര്യത്തില്‍ വ്യക്തതയില്ല. പുല്‍വാമ ആക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യവും വ്യക്തമല്ല. പക്ഷെ ഇവര്‍ക്ക് ജയ്ഷെ ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top