രണ്ട് വിദ്യാർത്ഥികൾ‌ തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ‌ മുങ്ങിമരിച്ചു

drowned

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു. കോഴിക്കോട് മാങ്കാവിൽ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ 5 പേരാണ് വെള്ളച്ചാട്ടത്തിന് സമീപം മുങ്ങിപ്പോയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവരിൽ രണ്ട് പേർ മരിച്ചു. 8, 9 ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. മുതിർന്ന 3 പേരെ സെക്യൂരിറ്റി ജീവനക്കാർ ബഹളം കേട്ട് എത്തി ആദ്യം രക്ഷിച്ചു. പിന്നീട് കുട്ടികളും അപകടത്തിൽ പെട്ട വിവരം അറിഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Top