വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ചിരാൽ സ്വദേശി അശ്വന്ത് കെ കെ, കുപ്പാടി സ്വദേശി അശ്വിൻ കെ എസ് എന്നിവരാണ് മരിച്ചത്. സഹപാഠിയായ പ്രണവ് രക്ഷപ്പെട്ടു.

നെന്മേനി ഗോവിന്ദമൂല ചിറയിൽ ഇന്ന് വൈകീട്ടാണ് സംഭവം. സ്‌കൂൾ വിട്ട് ചിറയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. ഒരു മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ബത്തേരി സർവജന സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് ഇരുവരും.

Top