ചാലക്കുടിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

drowned

തൃശൂര്‍: ചാലക്കുടിയില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചാലക്കുടിയ്ക്ക് സമീപം കാടുകുറ്റിയില്‍ ഇറങ്ങിയ പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചാലക്കുടി സ്വദേശികളായ ആഗ്‌നസ്, മിനോഷ് എന്നിവരാണ് പുഴയില്‍ മുങ്ങി മരിച്ചത്.

അന്നനാട് യൂണിയന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രണ്ടു പേരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top