പരീക്ഷയില്‍ മികച്ച വിജയം നേടാനാവാത്തതില്‍ മനംനൊന്ത് രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

Committed Suicide

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടാനാവാത്തതില്‍ മനംനൊന്ത് ഡല്‍ഹിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. കക്‌റോല സ്വദേശിയായ രോഹിത് കുമാര്‍ മീന(17), വനന്ത് കുഞ്ച് സ്വദേശി പ്രഗ്യാ പാണ്ഡേ(15) എന്നിവരാണ് മരിച്ചത്.

പരീക്ഷഫലം വന്നപ്പോള്‍ 59 ശതമാനം മാര്‍ക്കേ മീനയ്ക്ക് ലഭിച്ചിരുന്നുള്ളു. ഇതിന്റെ നിരാശമൂലമാണ് മീന ജീവനൊടുക്കിയത്. 70 ശതമാനം മാര്‍ക്ക് നേടിയാണ് പാണ്ഡേയ്ക്ക് പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടാത്തതിനാലാണ് ആത്മഹത്യ ചെയ്തത്.

Top