ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പൂങ്കാവ് മേരി ഇമ്മാകുലേറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അലന്‍ ഗില്‍, ടി ഡി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അക്ഷയ് ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്.വൈകിട്ട് ആറരയോടെയാണ് കുട്ടികളെ കാണാതായത്.

നാട്ടുകാരും അഗ്‌നിരക്ഷാ സേനയും നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി എട്ടരയോടെയാണ് മൃതദേഹങ്ങള്‍ കിട്ടിയത്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top