ജാക്കി.എസ്.കുമാറിന്റെ ഒരു ഒളിച്ചോട്ടക്കഥ; ടു സ്റ്റേറ്റ്‌സ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നു പിള്ള, ശരണ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജാക്കി.എസ്.കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടു സ്റ്റേറ്റ്‌സ്. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തില്‍ നിന്നുള്ള ഒരു യുവാവും തമിഴ്നാട്ടില്‍ നിന്നുള്ള യുവതിയും പ്രണയത്തിലാവുകയും ഒളിച്ചോടി പോയി വിവാഹിതരാവുകയും തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മുകേഷ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ, സൂരജ്,അരുള്‍ പാണ്ഡ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റിനൈസന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ നൗഫല്‍.എം.തമീമും സുള്‍ഫിക്കര്‍ കലീലുമാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസ്, പ്രശാന്ത് കൃഷ്ണ, സംഗീതം ജെയ്ക്‌സ് ബിജോയ്.

Top