രണ്ട് താരങ്ങള്‍ പുറത്തേക്ക്; പകരം ബാഴ്‌സലോണയ്ക്ക്‌ മറ്റൊരു സൂപ്പര്‍താരം

barcelona

ബാഴ്‌സ: ബാഴ്‌സലോണ ടീമിലേക്ക് പുതിയ താരം എത്തുന്നു. ബ്രസീലിയന്‍ ക്ലബ് പാല്‍മിറാസിന്റെ കൊളംബിയന്‍ താരമായ യെറി മിനയെയാണ് ബാഴ്‌സലോണ ഈ ജനുവരിയില്‍ ടീമിലെത്തിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

പ്രതിരോധ താരം ഉംറ്റിറ്റിയുടെ പരിക്കിനു പുറമേ അര്‍ജന്റീനിയന്‍ താരം മഷറാനോയും ടീം വിടാനൊരുങ്ങുന്നതോടെയാണ് മറ്റൊരു സൂപ്പര്‍താരത്തെ കളത്തിലിറക്കാന്‍ ബാഴ്‌സയുടെ ശ്രമം.

യെറി മിനയുമായി മുന്‍കൂര്‍ കരാറിലെത്തിയിരുന്ന ബാഴ്‌സലോണക്ക് ഈ സീസണ്‍ അവസാനം വരെ താരത്തെ ടീമിലെത്തിക്കാന്‍ പദ്ധതിയുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടു താരങ്ങളെ നഷ്ടപ്പെടുന്നത് പ്രതിരോധത്തില്‍ വന്‍ തിരിച്ചടി നല്‍കിയതാണ് മിനയെ നേരത്തേ ടീമിലെത്തിക്കാന്‍ വാല്‍വെര്‍ദേയെ പ്രേരിപ്പിച്ചത്.

നിലവില്‍ രണ്ടു പ്രധാന സെന്റര്‍ ബാക്കുകള്‍ മാത്രമുള്ള ബാഴ്‌സയ്ക്ക് ഇവരിലാര്‍ക്കെങ്കിലും പരിക്കു പറ്റിയാല്‍ അതു വന്‍ തിരിച്ചടിയാണ്.

സാമുവല്‍ ഉംറ്റിറ്റി പരിക്കു പറ്റി പുറത്തായതും ബാഴ്‌സയില്‍ അവസരങ്ങള്‍ കുറഞ്ഞ മഷറാനോ ടീം വിടാനൊരുങ്ങുന്നതുമാണ് ബാഴ്‌സക്ക് തിരിച്ചടിയായത്.

Top