Two staff killed in Murshidabad hospital fire

ബെര്‍ഹാംപൂര്‍: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഒരു നേഴ്‌സ് ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍ മരിച്ചു. സംഭവത്തില്‍ ഏഴു പേര്‍ക്കു പരിക്കേറ്റു.

ആളൊഴിഞ്ഞ വിഐപി റൂമിലെ എയര്‍കണ്ടീഷനറില്‍ നിന്നാണു തീപിടുത്തമുണ്ടായത്. ഷോട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തമുണ്ടായപ്പോള്‍ അളുകള്‍ പരിഭ്രാന്തരായി ഓടിയതാണു അപകടത്തിനു കാരണം.

അഗ്നിശമനസേനയുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണു തീ നിയന്ത്രണ വിധേയമായത്.

മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍നിന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആശുപത്രിയലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി നാല് അംഗ ഉന്നത സമിതിയെയും ചുമതലപ്പെടുത്തുകയും ചെയ്തു.

രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറ്റിയെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. പരിക്കേറ്റവര്‍ക്കു സൗജന്യ ചികിത്സയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Top