പീച്ചി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. . .ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

തൃശൂര്‍: പീച്ചി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ മുന്‍കരുതല്‍ എന്ന നിലയ്ക്ക് മാത്രമാണ് ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് വിടുന്നത്.

ഷട്ടറുകള്‍ തുറക്കാന്‍ മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് തീരുമാനിച്ചത്. മണലി, കരിമണ്ണൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

77.4 മീറ്ററായിരുന്നു ഡാമിലെ ജലനിരപ്പ്. 79. 25 മീറ്ററാണ് ഡാമിന്റെ ആകെയുള്ള സംഭരണശേഷി.

Top