അഹമ്മദ് നഗറില്‍ രണ്ട് ശിവസേന നേതാക്കള്‍ വെടിയേറ്റ് മരിച്ചു

Shot dead

അഹമ്മദ് നഗര്‍: അഹമ്മദ് നഗറില്‍ രണ്ട് ശിവസേന നേതാക്കള്‍ വെടിയേറ്റ് മരിച്ചു. പാര്‍ട്ടി നേതാവ് സഞ്ജയ് കോത്താര്‍, പ്രവര്‍ത്തകനായ വസന്ത് തുബെ എന്നിവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ഇരുവരെയും ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തിയത്.

കോത്താലി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. വെടിവെച്ച ശേഷം മാരകായുധങ്ങളുപയോഗിച്ച് അക്രമികള്‍ ഇരുവരെയും കുത്തുകയും ചെയ്തു.

Top