എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവം;രണ്ട് പേര്‍ അറസ്റ്റില്‍

കോട്ടയം: പാലായിലെ പോളിടെക്‌നിക് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എസ്എഫ്‌ഐ സംസ്ഥാന നേതാവ് വിഷ്ണു, അജയ് എന്നിവരാണ് അറസ്റ്റിലായത്.

വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് കഴിഞ്ഞ ബുധനാഴ്ച പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്.പാലാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥരോടാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കയറിയത്. എന്നാല്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാതെ കേസ് ഒതുക്കാനാണ് ശ്രമിച്ചത്.

പിന്നീട് പൊലീസിനെ ഭീഷണിപ്പെട്ടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. തുടര്‍ന്ന് സിപിഎം സമ്മര്‍ദ്ദം കൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാതെന്നും ആക്ഷേപം ഉയര്‍ന്നു.തുടര്‍ന്നാണ് പൊലീസ് കേസെടുക്കകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

Top