ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവേ രണ്ട് സീരിയല്‍ നടിമാര്‍ വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്:വാഹനാപകടത്തില്‍ രണ്ട് തെലുങ്ക് സീരിയല്‍ നടിമാര്‍ മരിച്ചു. തെലങ്കാനയിലെ വികാരാബാദിലുണ്ടായ വാഹനാപകടത്തില്‍ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നി സീരിയല്‍ നടിമാരാണ് മരിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങി പോകുമ്പോഴായായിരുന്നു അപകടം.അപകടത്തില്‍ ഡ്രൈവര്‍ ചക്രി, ഇവരുടെ സഹായിയായ വിനയ് കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെതിരെ വന്ന ട്രക്കിനെ ഇടിക്കാതിരിക്കാന്‍ കാറ് വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്‍ഗവി അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അനുഷ റെഡ്ഡി ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.

Top