തെലുങ്ക് സീരിയല്‍ നടിമാരുടെ അപകടമരണം: കൊലപാതകമെന്ന് സംശയമുന്നയിച്ച് ബന്ധുക്കള്‍

തെലങ്കാന: തെലുങ്ക് സീരിയല്‍ നടിമാര്‍ വാഹനാപകടത്തില്‍ മരിച്ചതിനു പിന്നില്‍ കൊലപാതകമെന്ന് സംശയം.തെലങ്കാനയിലെ വികാരാബാദിലുണ്ടായ വാഹനാപകടത്തില്‍ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നി സീരിയല്‍ നടിമാരാണ് മരിച്ചത്.

അനന്തഗിരി വനത്തില്‍ ടിവി സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഹൈദരാബാദിലേക്കു മടങ്ങുമ്പോള്‍ വികാരാബാദിലാണ് അപകടമുണ്ടായത്. ഡ്രൈവറും സഹയാത്രികനും പരുക്കേറ്റു ചികില്‍സയിലാണ്. അപകട സമയത്ത് ഇരുവരും പിന്‍സീറ്റിലായിരുന്നു ഇരുന്നത് എന്നാണ് കരുതുന്നത്. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടും ഡ്രൈവറും സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടതോടെയാണ് നടിമാരുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെതിരെ വന്ന ട്രക്കിനെ ഇടിക്കാതിരിക്കാന്‍ കാറ് വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്‍ഗവി അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അനുഷ റെഡ്ഡി ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.

Top