തിരിച്ചടിച്ച് ഇറാന്‍; ബാഗ്ദാദിലെ അമേരിക്കന്‍ സൈനിക താവളത്തിനു നേരെ മിസൈലാക്രമണം

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയില്‍ വ്യോമാക്രമണം നടന്നതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്കും അമേരിക്കന്‍ സൈനികര്‍ തങ്ങുന്ന ബാലാദ് വ്യോമതാവളത്തിനും നേരെയാണ് വ്യോമാക്രമണം ഉണ്ടായത് എന്നാണ് വിവരം.

രണ്ടിടത്തേക്കും റോക്കറ്റുകള്‍എത്തിയെന്നും എന്നാല്‍ ആക്രമണത്തില്‍ ആളാപയമുണ്ടായിട്ടില്ലെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.

സര്‍ക്കാര്‍ ഓഫിസുകളും ഒട്ടേറെ വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളുമുള്ള മേഖലയാണ് ഗ്രീന്‍ സോണ്‍. ഇവിടേക്കാണ് ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ടോടെ മോര്‍ട്ടാര്‍ ആക്രമണം നടന്നത്. ഒരു മോര്‍ട്ടാര്‍ വന്നുവീണത് സുരക്ഷാമേഖലയ്ക്കുള്ളിലായിരുന്നു, രണ്ടാമത്തേത് പുറത്തും. തുടര്‍ന്ന് അപായസൈറണും മുഴങ്ങി. ഒട്ടേറെ നയതന്ത്രജ്ഞരും സൈനികരും മേഖലയില്‍ താമസിക്കുന്നുണ്ട്.

അതിനു ശേഷമാണ് കാത്യുഷ റോക്കറ്റുകള്‍ വടക്കന്‍ ബഗ്ദാദിലെ ബലാദ് വ്യോമതാവളത്തില്‍ വീണത്. ഉടന്‍ തന്നെ അപായ സൈറണ്‍ മുഴങ്ങി. എവിടെ നിന്നാണ് റോക്കറ്റ് വന്നതെന്നറിയാന്‍ യുഎസ് ആളില്ലാ ഡ്രോണുകള്‍ അയച്ചിട്ടുണ്ട്.

കൊലപ്പെട്ട ഇറാന്‍ വിപ്ലവഗാര്‍ഡ് വിഭാഗം മേധാവി അസീം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇപ്പോള്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ പുരോഗമിക്കുകയാണ്. സംസ്‌കാരചടങ്ങുകള്‍ ടെഹ്‌റാനില്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കന്‍ എംബസിയെ അടക്കം ലക്ഷ്യം വച്ചുള്ള റോക്കറ്റ് ആക്രമണം ഉണ്ടായിരിക്കുന്നത്,ഇറാന്റെ ആത്മീയ ആചാര്യനായ അലി ഖമേനി നേരിട്ടാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Top