ബൈക്ക് മോഷണ കേസ്, പോലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട രണ്ടു പ്രതികള്‍ പിടിയില്‍

arrest

ചെങ്ങന്നൂര്‍: ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായ ശേഷം കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട രണ്ടു പ്രതികള്‍ പിടിയില്‍.

ചെങ്ങന്നൂര്‍ സ്വദേശി സുരേഷ്, കോഴഞ്ചേരി സ്വദേശി ഷിജു എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടശേഷം തമിഴ്‌നാട്ടിലേക്കു രക്ഷപ്പെട്ട ഇവരെ ഷാഡോ പോലീസിന്റെ പ്രത്യേക സംഘം വീണ്ടും പിടികൂടുകയായിരുന്നു.

Top