ഇരട്ട പദവി വഹിക്കുന്ന വിഷയത്തില്‍ ബിസിസിഐക്ക് വിശദീകരണം നല്‍കി സച്ചിന്‍

sachin

രട്ട പദവി വഹിക്കുന്ന വിഷയത്തില്‍ ബിസിസിഐ ഓംബുഡ്‌സ്മാന് വിശദീകരണം നല്‍കി സച്ചിന്‍ തെണ്ടുല്‍ക്കര്‍. താന്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്നും പ്രതിഫലം വാങ്ങുന്നില്ലെന്നാണ് സച്ചില്‍ ഓംബുഡ്‌സ്മാന് നല്‍കിയ മറുപടിയില്‍ പറയുന്നത്.

മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണായി പ്രവര്‍ത്തിക്കുന്നത് പ്രതിഫലം വാങ്ങിയിട്ടല്ലെന്നും, മുംബൈ ഇന്ത്യന്‍സില്‍ തീരുമാനങ്ങള്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട ചുമതലകളിലല്ല താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു. 2015ലാണ് ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി അംഗമായി എന്നെ തെരഞ്ഞെടുക്കുന്നത്. മുംബൈ ഇന്ത്യന്‍സുമായുള്ള ബന്ധം ഇതിനും മുന്‍പേ തുടങ്ങിയിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

കളിക്കാരെ തെരഞ്ഞെടുക്കുന്നതിലുള്‍പ്പെടെയുള്ള വിഷയങ്ങള്‍ എന്റെ പരിധിയില്‍ വരുന്നില്ല. മുംബൈ ഇന്ത്യന്‍സിന് മുഖ്യ പരിശീലകനുണ്ട്. ബാറ്റിങ്ങിനും, ബൗളിങ്ങിനും ഫീല്‍ഡിങ്ങിനുമായി പ്രത്യേക പരിശീലകരുമുണ്ട്. യുവ താരങ്ങളെ അവരുടെ കഴിവിനെ കുറിച്ച് ബോധവാന്മാരാക്കുകയാണ് ഞാന്‍ ചെയ്യുന്നത് എന്നും സച്ചിന്‍ പറയുന്നു. ഫ്രാഞ്ചൈസിക്ക് മാര്‍ഗനിര്‍ദേശം നല്‍കുക എന്നത് മാത്രമാണ് എന്റെ ജോലി. യുവ താരങ്ങള്‍ക്ക് എന്റെ ക്രിക്കറ്റ് അനുഭവങ്ങള്‍ പങ്കുവെച്ച് അവരുടെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഞാന്‍ ചെയ്യുന്നതെന്നും സച്ചിന്‍ വിശദീകരിച്ചു.

Top