അമേരിക്കയില്‍ വിര്‍ജീനിയ സ്റ്റേറ്റ് പോലീസ് ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു

വിര്‍ജീനിയ: അമേരിക്കയില്‍ പോലീസ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു.

അല്‍ബര്‍മെയില്‍ കൗണ്ടിയിലെ ഗോള്‍ഫ് കോഴ്‌സിന് സമീപം വിര്‍ജീനിയ സ്റ്റേറ്റ് പോലീസ് ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നു വീണത്.

സംഭവത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുശോചിച്ചു.

നാഷണലിസ്റ്റ് പാര്‍ട്ടി പ്രക്ഷോഭം നടക്കുന്ന ചര്‍ലോട്ടെസ്വില്ല നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്(എന്‍ടിഎസ്ബി) സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Top