ജമ്മു കാശ്മീരില്‍ നടന്ന ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ പൊലീസ് വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ പൊലീസ് വധിച്ചു. അവന്തിപോറയിലാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോള്‍ വെടിവയ്പ്പ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

നേരത്തെ ജമ്മു കാശ്മീരിലെ ഷോപിയാനില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന് ഭീകരരാണ് കൊല്ലപ്പെട്ടത്. കരസേനയുടെ 55 രാഷ്ട്രീയ റൈഫിള്‍ അംഗങ്ങളും പൊലീസും സംയുക്തമായാണ് പോരാട്ടം നടത്തിയത്. ഷോപ്പിയാനിലെ വാഞ്ചി ഗ്രാമത്തിലാണ് സംഭവം.

തീവ്രവാദികളില്‍ ഒരാളായ ആദില്‍ അഹ്മദ് 2018 ല്‍ സേന ഉപേക്ഷിച്ച് ഏഴ് എകെ ആക്രമണ റൈഫിളുകളുമായി കടന്നുകളഞ്ഞ പൊലീസ് ഉദ്യോഗസ്ഥനാണ്. ഷോപ്പിയന്‍ ജില്ലയിലെ വാഞ്ചി പ്രദേശത്ത് തീവ്രവാദികള്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന ഒളിത്താവളം വളയുകയായിരുന്നു.

Top