പാക്കിസ്ഥാൻ ക്വറ്റയിൽ ആയുധധാരിയുടെ വെടിയേറ്റ് രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു

Quetta

ക്വറ്റ : പാക്കിസ്ഥാൻ ക്വറ്റയിൽ ആയുധധാരിയായ അജ്ഞാതന്റെ വെടിയേറ്റ് രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. ക്വറ്റയിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ പരിസരത്തായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു പൊലീസുകാരന് പരുക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, ബലൂചിസ്ഥാൻ ഗവർണർ മുഹമ്മദ് ഖാൻ അചക്സായ് ആക്രമണത്തെ അപലപിച്ചു.ജനുവരി 9ന് ക്വറ്റയിലെ സാർഗുൺ റോഡിൽ ഉണ്ടായ സ്ഫോടനത്തിൽ 10 പേർക്കു പരുക്കേറ്റിരുന്നു. എന്നാൽ ക്വറ്റയിൽ വെടിവെയ്പ്പ് നടത്തിയ അക്രമിയെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

Top