വിമാനത്തിനുള്ളില്‍ പ്രാവുകള്‍ കുടുങ്ങി; ഗോ എയര്‍ അരമണിക്കൂറോളം വൈകി

ഹമ്മദാബാദ്: ഗോ എയര്‍ വിമാനത്തിനുള്ളില്‍ പ്രാവുകള്‍ കുടുങ്ങിയത് യാത്രക്കാരെയും ജീവനക്കാരെയും കഷ്ടപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിനുള്ളിലാണ് പ്രാവുകള്‍ കുടുങ്ങിയത്.

തുടര്‍ന്ന് വിമാനം അരമണിക്കൂറോളം വൈകി. ജീവനക്കാരും യാത്രക്കാരും ഒരുമിച്ച് ശ്രമിച്ചതിനു പിന്നാലെ പ്രാവുകളെ പുറത്താക്കി യാത്ര ആരംഭിക്കുകയായിരുന്നു. പുറപ്പെടാന്‍ വൈകിയതില്‍ ഗോ എയര്‍ അധികൃതര്‍ യാത്രക്കാരോട് ക്ഷമ ചോദിച്ചു. അതിനിടെ വിമാനത്തിനുള്ളിലെ പ്രാവിന്റെ വീഡിയോ യാത്രക്കാരിലൊരാള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

Top