ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്

ACCIDENT

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്കേറ്റു.

മരിച്ച ഒരാളും പരിക്കേറ്റവരില്‍ അഞ്ചുപേരും ഫിലിപ്പൈന്‍സ് സ്വദേശികളാണ്.

പരിക്കേറ്റ മറ്റൊരാള്‍ പാക്കിസ്ഥാനിയാണ്.

ഷാര്‍ജ മലീഹ റോഡിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് ഭിത്തിയില്‍ തട്ടി മറ്റൊരു വാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ ദൈദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മരിച്ചവരും പരിക്കേറ്റവരും യുവാക്കളാണെന്ന് പൊലീസ് പറഞ്ഞു.

Top