കായംകുളം എരുവയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു ; പൊലീസ് അന്വേഷണം ആരംഭിച്ചു

crime

കായംകുളം : കായംകുളം എരുവയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. തെക്കേ മങ്കുഴി ചിറയില്‍ പടീറ്റതില്‍ മിഥുന്‍ (19 ) എരുവ മണ്ണൂരേത്ത് തറയില്‍ അപ്പു (രാഗേഷ്-23 ) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച എരുവ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം നടന്നത്.

ബൈക്കില്‍ വരുകയായിരുന്ന മിഥുനേയും അപ്പുവിനെയും ഇന്നോവ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Top