കാപ്പാ നിയമപ്രകാരം ആലപ്പുഴ ജില്ലയില്‍ നിന്ന് രണ്ടു പേരെ നാടു കടത്തി

ആലപ്പുഴ: കാപ്പാ നിയമപ്രകാരം ആലപ്പുഴ ജില്ലയില്‍ നിന്ന് രണ്ടു പേരെ നാടു കടത്തി. നിരവധി കേസുകളില്‍ പ്രതിയായ പാലമേല്‍ കോടമ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് റാഫി (25), കീരിക്കാട് കരുവാറ്റുംകുഴി കിഴക്കേ ബ്രഹ്മണിയില്‍ വീട്ടില്‍ ആഷിക് കെ അജയന്‍ (24) എന്നിവരെയാണ് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞത്.

നൂറനാട് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുഹമ്മദ് റാഫിയെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശ്രമം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളില്‍ മുഹമ്മദ് റാഫി പ്രതിയാണ്. കായകുളം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആഷിക് അജയനെന്നും പൊലീസ് അറിയിച്ചു.

Top