നെടുമ്പാശ്ശേരിയിൽ ചൈനീസ് സിഗരറ്റും സ്വർണവും കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണവും സിഗരറ്റും കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാർ പിടിയിൽ. 329 ഗ്രാം സ്വർണവും ഒൻപത് ലക്ഷം രൂപ വിലവരുന്ന ചൈനീസ് സിഗരറ്റുമാണ് കടത്താൻ ശ്രമിച്ചത്. അബ്‌ദുൾ ഗഫൂർ, അബ്‌ദുൾ റഹ്‌മാൻ എന്നിവരാണ് പിടിയിലായത്.

വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് ദിനംപ്രതി വർദ്ധിച്ചു വരികയാണ്. കേരള പോലീസും, കസ്റ്റംസും നിരന്തരം നടത്തുന്ന അന്വേഷണം കൂടുതൽ കുറ്റകൃത്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അന്വേഷണത്തിന്റെ വ്യാപ്തി ഏറുമ്പോഴും കള്ളക്കടത്ത് കേസുകൾക്ക് യാതൊരു അയവും ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. ഇവ തടയുന്നതിനായി കൃത്യമായ സംവിധാനം സർക്കാർ അതിവേഗത്തിൽ ഒരുക്കേണ്ടത് ആണ്.

Top