തിരുവനന്തപുരത്ത് പോപ്പുലർ ഫ്രണ്ട് മുദ്രാവാക്യം വിളിച്ച രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് മുദ്രാവാക്യം മുഴക്കിയ രണ്ടു പേർ തിരുവനന്തപുരം കല്ലമ്പലത്ത് അറസ്റ്റിൽ. തിരുവനന്തപുരം കല്ലമ്പലത്ത് കൊടി അഴിച്ചു മാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ചവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തു. അതിനിടെ, ഇന്നലെ കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കോടതി റിമാൻഡ് ചെയ്തു. ഒക്‌ടോബർ 20 വരൊയാണ് റിമാൻഡ് ചെയ്തത്. എൻ.ഐ.എ അദ്ദേഹത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല.

പി.എഫ്.ഐ നിരോധനത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞ ഒരാൾ കൂടി കസ്റ്റഡിയിലായി. കോന്നി എലിയറക്കൽ കാളഞ്ചറ സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമായ മുഹമ്മദ് ഷാനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സൂചന.

 

Top