നിപ; ചികിത്സയില്‍ കഴിഞ്ഞ ഒമ്പത് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ രോഗ മുക്തരായി

കോഴിക്കോട്: നിപ ബാധിച്ച രണ്ട് പേര്‍ രോഗ മുക്തരായി. ചികിത്സയില്‍ കഴിഞ്ഞ ഒമ്പത് വയസുകാരന്‍ ഉള്‍പ്പെടെയാണ് നെഗറ്റീവായത്. ഒമ്പത് വയസുകാരനും മാതൃസഹോദരനും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ മകനാണ് ഒമ്പതു വയസുകാരന്‍.

അതീവ ഗുരുതര നിലയിലാണ് കുട്ടിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടര്‍ന്നത്. പിന്നീട് ഘട്ടം ഘട്ടമായി ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു. ഇവരെ ഇനി വീട്ടില്‍ നിരീക്ഷണത്തിലാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇനി രണ്ടുപേര്‍ കൂടി നിപ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരുടെ പരിശോധന ഫലം കൂടിയാണ് ഇനി വരാനുള്ളത്.

Top